വീട്ടു മുറ്റത്ത് ഞാന്‍ നട്ട മുളക് ചെടികളില്‍ മുളകുകള്‍ പാകമായി തുടങ്ങി..രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ എനിക്കൊരു സത്യം മനസ്സിലായി...പഴുത്തു പാകമായ മുളകുകള്‍ ആരോ മോഷ്ട്ടിക്കുന്നു..എന്റെ പരാതി കേട്ടപ്പോള്‍ ഉമ്മ അയലത്തെ അയല്‍ക്കൂട്ടം പെണ്ണുങ്ങളെ കുറ്റം പറഞ്ഞു..ഞാനുമത് വിശ്വസിച്ചു..എങ്ങനെ വിശ്വസിക്കാതിരിക്കും..അത്ര വിദഗ്ദ്ധമായാണ് ആ മോഷണം നടത്തിയിരുന്നത്..ഒരുദിവസം അത് ആരാണെന്ന് കണ്ടു പിടിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു..പാതി തുറന്ന ജനാലയിലൂടെ പുറത്തേക്കു നോക്കി ഇരുന്നു..
അതാ....ഒരു ആളനക്കം...കൊലുസ്സിന്റെ ശബ്ദം...ഞാന്‍ ചെവിയോര്‍ത്തു..പതുങ്ങി,പതുങ്ങി ഒരു നിഴല്‍രൂപം മുളക് ചെടികളുടെ അരികിലേക്ക്..ആളെ കണ്ടു ഞാന്‍ ഞെട്ടി..അവള്‍ നാലുപാടും ഒന്ന് നോക്കി..ആരുമില്ല എന്നുറപ്പാക്കി..ആദ്യം കണ്ടതിനെയൊക്കെ ഒരു വിദഗ്ധയെപ്പോലെ പറിച്ചെടുത്തു..പിന്നെ പഴുത്തു തുടുത്ത ഒരു മുളകിലേക്ക് ആ കൈകള്‍ നീണ്ടു..അപ്പോഴേക്കും എന്റെ മൊബൈല്‍ ക്യാമറയുടെ വെളിച്ചം അവളുടെ മുഖത്ത് പതിഞ്ഞു....ഒരു കള്ളചിരിയോടെ അവള്‍ എന്റെ മുഖത്തേക്ക് നോക്കി...
അമ്പടി കള്ളീ...നീ ആയിരുന്നു അല്ലെ എന്റെ മുളകുകള്‍ കട്ടത്..!!!
കയ്യോടെ പിടികൂടി എന്ന് മനസ്സിലായപ്പോള്‍ ആ മുഖത്ത് ഒരു വല്ലാത്ത ഭാവം.
അങ്ങനെ ഞങ്ങള്‍ അവള്‍ക്ക് ഒരു ഓമന പേര് നല്‍കി....."..കാന്താരിക്കള്ളി....."
അത് ഈ കാന്താരി ആയിരുന്നു..എന്റെ സഹോദരിയുടെ മകള്‍..
ഇന്നും എന്റെ ആ വിളി കേള്‍ക്കുമ്പോള്‍ അവളുടെ മുഖത്ത് ഈ കള്ളലക്ഷണം കാണാം.....