അയല്‍രാജ്യബന്ധങ്ങള്‍ കൂടുതല്‍ ബലപ്പെടുത്തി സൌഹൃദത്തിന്റെയും
പ്രതീക്ഷകളുടെയും നല്ല നാളുകളാണ് ഇനി വരാനിരിക്കുന്നത് എന്ന് സൂചന നല്‍കി നമ്മുടെ രാജ്യത്ത് പുതിയ സര്‍ക്കാര്‍ ഭരണത്തിലേറിയിരിക്കുന്നു.
ഏതൊരു ജനാധിപത്യ വിശ്വാസിയായ ഇന്ത്യക്കാരന്റെയും ജീവിതത്തിലെ അഭിമാനകരമായ നിമിഷം..
ഉത്തരഗുജറാത്തിലെ മെഹ്സാന ജില്ലയിലെ വഡ്‌നഗർ എന്ന ഒരു ഗ്രാമത്തില്‍ പലചരക്കു വ്യാപാരികളുടെ കുടുംബത്തില്‍ ജനിച്ച ഒരു സാധാരണക്കാരന്‍,
അച്ഛന്‍ നടത്തിയ ചായക്കടയിലെ ചായവില്‍പ്പനക്കാരനില്‍ നിന്ന് ഗുജറാത്ത് സംസ്ഥാനത്തിന്റെ അമരക്കാരനായി വളര്‍ന്ന നരേന്ദ്ര ദാമോദർദാസ് മോദി എന്ന ശ്രീ.നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്നു..
വ്യക്തിപരമായും,പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പേരിലും നിരവധി ആക്ഷേപങ്ങളും,വിവാദങ്ങളും കെട്ടങ്ങാതെ നിലനില്‍ക്കുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ
രാജ്യത്തെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാറിനെ അംഗീകരിക്കാനും,
അനുസരിക്കാനും ഓരോ ഇന്ത്യക്കാരനും ബാധ്യസ്ഥനാണ്.
ശാന്തവും,സമാധാനപരവുമായി തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ വിജയകരമായി നടത്തിയതിലൂടെ നമ്മുടെ രാജ്യം ലോകത്തിനു കൂടി മാതൃകയായിരിക്കുന്നു..
അതിലും നമുക്ക് അഭിമാനിക്കാം...
നമ്മളെ ആര് ഭരിക്കണമെന്ന് നമ്മള്‍ തന്നെ തീരുമാനിക്കുന്നതിനുള്ള അവകാശം തന്നെയാണ് ഒരു പൌരന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം..
വരും നാളുകള്‍ അഴിമതി രഹിതമായ വികസനങ്ങളും,ജാതിമത വര്‍ഗ്ഗീയ വേര്‍തിരിവുകളില്ലാതെ ശാന്തിയും,സമാധാനവും,നിറഞ്ഞതാകട്ടെ എന്ന്
പ്രത്യാശിക്കുന്നു.. പ്രാര്‍ഥിക്കുന്നു...
ലോകത്തിന്റെ എതുകോണില്‍ ജീവിച്ചാലും ഞാനുമൊരു കേരളീയനാണ്..
മലയാളിയാണ്..ഇന്ത്യാക്കാരനാണ്.കക്ഷി രാഷ്ട്രീയങ്ങള്‍ക്ക് അപ്പുറത്തെ വിശാലമായ വികസനകാഴ്ചപ്പാടുകളും,രാജ്യപുരോഗതിയും,
സ്വാതന്ത്ര്യവുമാണ് എന്റെയും സ്വപ്നം ..
ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
ടി.വിയില്‍ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ കണ്ടപ്പോള്‍ കുട്ടിക്കാലത്ത് സ്കൂള്‍ അസംബ്ലിയില്‍ പറഞ്ഞ സത്യപ്രതിജ്ഞയിലെ വാചകങ്ങളാണ് മനസ്സിലേക്ക് ഓടി വന്നത്...
കണിക്കൊന്നയും,യൂക്കാലി മരങ്ങളും തണലിട്ട സ്കൂള്‍ മുറ്റത്ത് നിന്ന്
വലതു കൈ മുന്നിലേക്ക് നീട്ടിപ്പിടിച്ച് അഞ്ചാം ക്ലാസ്സുകാരന്റെ അതേ ആവേശത്തോടെ,നിഷ്കളങ്കതയോടെ ഒരിക്കല്‍ കൂടി അതേറ്റു ചൊല്ലാന്‍ തോന്നുന്നു....
**********************
ഇന്ത്യ എന്റെ രാജ്യമാണ്.
എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.
ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു.
സമ്പൂർണവും വൈവിദ്ധ്യപൂർണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.
ആ സമ്പത്തിനു അർഹനാകുവാൻ ഞാൻ എല്ലായ്പോഴും ശ്രമിക്കുന്നതാണ്.
ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.
ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.
ജയ് ഹിന്ദ്