
തിക്കും,തിരക്കും കൊണ്ട് വീര്‍പ്പുമുട്ടുന്ന ദേശീയ പാത.
അതി വേഗം പാഞ്ഞു പോകുന്ന വാഹനങ്ങളെ കാണുമ്പോള്‍ ഉള്ളില്‍ അതിയായ ഭയം.
എങ്കിലും,സ്വന്തമായ് ഒരു വാഹനം വാങ്ങുക എന്നത് അവന്റെ ആഗ്രഹമായിരുന്നു.
ഏറെ നാളത്തെ അധ്വാനത്തിന് ശേഷം അവനതിനു കഴിഞ്ഞു.
ലോക പ്രശസ്ത ഇരുചക്ര വാഹന കമ്പനിയുടെ ഏറ്റവും പുതിയ മോഡല്‍ തന്നെ അവന്‍ വാങ്ങി.
കൂട്ടുകാരുടെ സഹായത്തോടെ അവനതു ഓട്ടിക്കുവാന്‍ പഠിച്ചു.
പിന്നീടുള്ള അവന്റെ ജീവിതം ഹരം നിറഞ്ഞതായിരുന്നു.അതിവേഗത്തില്‍ പാഞ്ഞുപോയിക്കൊണ്ടിരുന്ന വാഹനങ്ങളെ കാണുമ്പോള്‍ അവന്റെ ഉള്ളില്‍ ഉണ്ടായിരുന്ന ഭയം ആകെ മാറി.
എന്തിനും,ഏതിനും അവനു വേഗം കൂടി..
തിരക്കുള്ള നിരത്തുകളില്‍ അവന്‍ വേഗത്തിന്റെ പുതിയ അദ്ധ്യായങ്ങള്‍ തുറന്നു.ചില സമയങ്ങളില്‍ തന്റെ വാഹനത്തിന്റെ വേഗം പോരാ എന്നുവരെ അവന്‍ മനസ്സിലാക്കി.
അമിതവേഗത്തിന്റെ ഉന്നതങ്ങളിലേക്ക് വാഹനമോടിക്കുവാന്‍ അവന്‍ വെമ്പല്‍ കൊണ്ടു..
ദേശീയ പാതയിലൂടെ അമിത വേഗത്തില്‍ പായുമ്പോഴെല്ലാം മറ്റു വാഹനങ്ങളെ അവന്‍ പരിഹസിക്കുമായിരുന്നു.
ഒരിക്കല്‍ ....അവന്‍ പതിവ് പോലെ ആ വാഹനത്തില്‍ ഹൈവേയിലൂടെ പായുകയായിരുന്നു.
മുന്നിലൂടെ പോകുന്ന ഓരോ വാഹനങ്ങളെയും അവന്‍ പിന്നിലാക്കികൊണ്ടിരുന്നു.
പിന്നിലായ വാഹനങ്ങളെ ഒരിക്കലും അവന്‍ മുന്നോട്ട് കടന്നു പോകാന്‍ അനുവദിക്കില്ല.
അതവന്റെ വാശി ആയിരുന്നു.വാഹനത്തിന്റെ അതിവേഗത്തില്‍ ഹരം പിടിച്ചിരിക്കുമ്പോള്‍ തന്റെ
കാല്‍ക്കീഴില്‍ ഈ ലോകം ഞെരിഞ്ഞമരുന്നതായി അവനു തോന്നി.
പെട്ടന്നാണ് അത് സംഭവിച്ചത്...മുന്നിലൂടെ പോകുകയായിരുന്ന കെ.എസ്.ആര്‍ .ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിരെ വന്ന ടിപ്പര്‍ ലോറി അവനെ ഇടിച്ചു തെറിപ്പിച്ചു.
അങ്ങനെ അവനെ അത്യാസന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
കൈകാലുകള്‍ ഒടിഞ്ഞു തൂങ്ങി,ബോധമില്ലാതെ അവന്‍ കുറെ നാള്‍ അവിടെ കിടന്നു..ഇടയ്ക്കു ഒരുദിവസം അവന്‍ ബോധത്തിലേക്ക് തിരിച്ചു വന്നു.
ഇപ്പോള്‍ അവന്റെ മനസ്സ് ശാന്തമാണ്.. തന്റെ പ്രതീക്ഷകളെ നശിപ്പിച്ച അമിത വേഗത്തെ അവന്‍ ശപിച്ചു.
എങ്കിലും സുന്ദരമായൊരു ജീവിതത്തിലേക്ക് കടന്നു വരാന്‍ അവനു കഴിഞ്ഞില്ല.
കുറച്ചു നാളുകള്‍ക്കു ശേഷം അവന്‍ വേഗത്തിന്റെ പുതിയ പാഠങ്ങള്‍ തേടി മറ്റൊരു ലോകത്തിലേക്ക്
യാത്ര തിരിച്ചു...
Well this is nothing exciting and the result is so predictable...
ReplyDelete